കോതമംഗലം: പതിനേഴുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ രാത്രി വീടിനുള്ളില്‍ കയറി പീഡിപ്പിച്ചതായി പരാതി. ബലമായി ഗുളിക കഴിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്കി. ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രി 10.30ഓടെ ഇടിമിന്നല്‍ ഉണ്ടായപ്പോള്‍ ഹാളിലെ ഫ്രിഡ്ജ് ഓഫാക്കാന്‍ എത്തിയപ്പോള്‍ രണ്ടു പേര് ചേര്‍ന്ന് തന്നെ പീഡനത്തിന് ഇരയാക്കിയതായാണ് പരാതിയില്‍ പറയുന്നത്. അവശനിലയിലായ പെണ്‍കുട്ടിയെ വ്യാഴാഴ്ച രാവിലെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി മൊഴി രേഖപ്പെടുത്തി. തുടര്‍ന്നു കോതമംഗലം സിഐ വി.ടി. ഷാജന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും.
