തിരുവനന്തപുരം: 1,000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ നീണ്ട ക്യൂ ദൃശ്യമായിരുന്ന കേരളത്തിലെ ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളില് ആളില്ല. ലിറ്റര്‍, ഫുള്‍, അര ലിറ്റര്‍ തുടങ്ങിയ വലിയ അളവിലുള്ള മദ്യക്കുപ്പികള്‍ക്ക് ആവശ്യക്കാരില്ല. എന്നാല്‍ ക്വാര്‍ട്ടര്‍ കുപ്പികള്‍ വാങ്ങാന്‍ ചെറിയ തോതില്‍ ആളുകള്‍ എത്തുന്നുണ്ട്. ബിവറേജസ് കോര്പ്പറേഷന് 1,000, 500 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് തത്കാലത്തേക്ക് എങ്കിലും മദ്യശാലകള്‍ ശൂന്യമായത്.
