ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സീറ്റിലിലാണ് സംഭവം. ട്രംപ് വിരുദ്ധ പ്രകടനത്തിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. വാക്കു തര്‍ക്കത്തെതുടര്‍ന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് സീറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ചീഫ് റോബര്‍ട്ട് മെര്‍നര്‍ പറഞ്ഞു. തര്‍ക്കത്തെത്തുടര്‍ന്ന് അക്രമി പ്രകടനം നടത്തിയവരുടെ ഇടയില്‍നിന്ന് നടന്നു നീങ്ങിയെങ്കിലും തിരിഞ്ഞുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിനുശേഷം ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് വിവരം.
