രൂപയുടെ മൂല്യം കൂപ്പുകുത്തി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. 68.13 ആണ് ഡോളറിനെതിരെ നിലവില്‍ രൂപയുടെ മൂല്യം.

യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ഡോളര്‍ കരുത്താര്‍ജിച്ചത്. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.

ഇതേതുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായി. ട്രംപിന്റെ വിജയത്തെതുടര്‍ന്ന് അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍വികസനം സാധ്യമാകുമെന്ന കണക്കുകൂട്ടലില്‍ പണപ്പെരുപ്പ നിരക്കുകള്‍ കൂടിയേക്കുമെന്ന വിലയിരുത്തിലിലാണ് യുഎസ് സാമ്പത്തിക രംഗം

Leave a Reply

Your email address will not be published. Required fields are marked *