തിരുവനന്തപുരം: മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു എന്നായിണ് രാജഗോപാലിന്റെ ആരോപണം. രാജ്യദ്രോഹ നടപടിക്കായി കൊണ്ടുവന്ന പണമാണ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസമാദ്യം മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നാരോപിച്ച് ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമാണെന്നും രാജഗോപാല്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് കള്ളപ്പണ കൂട്ടുകെട്ടാണ് ഉള്ളതെന്നും ഒ. രാജഗോപാല്‍ ആരോപിച്ചു. സഹകരണമേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു എന്ന ആരോപണം തികച്ചും ബാലിശമാണെന്നും രാജഗോപാല്‍ പറഞ്ഞു. സഹകരണ ബാങ്കിന് മാത്രമായി കേന്ദ്രത്തിന് ഇളവ് നല്‍കാനാവില്ല. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
നേരത്തെ മലപ്പുറം ജില്ലയില്‍ സായുധസേന പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു.
