നോട്ട് വിതരണം വേഗത്തിലാക്കാന്‍ വ്യോമസേന വിമാനങ്ങള്‍

ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിക്കാന്‍ തീരുമാനിച്ചു. നിലവില്‍ പുതിയ നോട്ടുകള്‍ പ്രസുകളില്‍ നിന്ന് ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. എന്നാല്‍ വ്യോമസേന വിമാനങ്ങളുടെ സഹായം ലഭിച്ചാല്‍ ആറു ദിവസം കൊണ്ട് നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ സാധിക്കും. നഗരപ്രദേശങ്ങളില്‍ അടുത്തയാഴ്ചയോടെ നോട്ട് പ്രതിസന്ധി മൂലമുണ്ടായ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് കരുതുന്നത്. ഗ്രാമങ്ങളിലെ പ്രതിസന്ധി തരണം ചെയ്യുന്നതിനായിരിക്കും കേന്ദ്രസര്‍ക്കാര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുക. 2017 ജനുവരി 15നു മുമ്പ് രാജ്യത്തെ നോട്ട് പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *