നോട്ടുകള്‍ പിന്‍വലിച്ചത് ഭരണഘടനാവിരുദ്ധം

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചത് ഭരണഘടനാവിരുദ്ധമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ 14 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയത് പേടിഎമ്മുകാരാണെന്നും സഹകരണ ബാങ്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ജനങ്ങളോടുള്ള ക്രിമിനല്‍ നടപടിയാണ്. സഹകരണ പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരേ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കണം. സഹകരണമേഖലയെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഏതു തീരുമാനത്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *