നിലമ്പൂര്‍: നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റും പൊലിസും ഏറ്റുമുട്ടി രണ്ടു മാവോയിറ്റുകള്‍ കൊലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം, ആയുധങ്ങള്‍ കൈവശം വെക്കല്‍,സംഘം ചേരല്‍,വനത്തിനുള്ളില്‍ അതിക്രമിച്ചുകയറല്‍,കൊലപാതക ശ്രമം എന്നിവക്ക് എടക്കര പൊലീസ് കേസെടുത്തു. എഫ്.ഐ.ആര് കോടതിയില്‍ സമര്‍പ്പിച്ചു.
