ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് മോദി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടിയില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യത്തിനു വേണ്ടിയാണ് നടപടിയെടുത്തതെന്നും മന്‍ കി ബാത്ത് റേഡിയോ പ്രഭാഷണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകും. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തമാക്കാന്‍ വേണ്ടിയുള്ളതാണ്.

 

ഡിജിറ്റല്‍ പണം കൈമാറ്റത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. യുവാക്കള്‍ മൊബൈല്‍ ബാങ്കിംഗ് പോലുള്ളവ ഉപയോഗിക്കണമെന്നും മോദി പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ചിലര്‍ എങ്ങനെ കള്ളപ്പണം വെളുപ്പിക്കേണ്ടതെന്ന് ഇപ്പോഴും ആലോചിക്കുകയാണ്. തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ ജനങ്ങള്‍ സൈന്യത്തിനൊപ്പം നില്‍ക്കുകയാണെങ്കില്‍ സൈന്യത്തിന്റെ ശക്തി 125 കോടിയാകും. സംഘര്‍ഷങ്ങള്‍ക്കിടയിലും കാഷ്മീരില്‍ പൊതുപരീക്ഷകളില്‍ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *