2000 നോട്ടുകളും റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി : ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള രണ്ടായിരത്തിന്റെ പുതിയ നോട്ടും കേന്ദ്രസര്‍ക്കാര്‍ വൈകാതെ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശനാണ്യ വിനിമയ വിദഗ്ധരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഒട്ടും ആലോചനയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെന്നും രണ്ടായിരത്തിന്റെ കറന്‍സി അച്ചടിച്ചിറക്കി സാമ്ബത്തിക അരാജകത്വം സൃഷ്ടിച്ചത് ഈ നോട്ടുകളും താമസിയാതെ പിന്‍വലിക്കാന്‍ തന്നെയാണെന്ന് ഇന്ത്യന്‍ കറന്‍സികാര്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 86 ശതമാനം കറന്‍സികളും റദ്ദാക്കിയതിനെ തുടര്‍ന്ന് ദേശീയ സമ്പദ് വ്യവസ്ഥയാകെ തകര്‍ന്ന നിലയില്‍ നിലകൊള്ളുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *