പാലക്കാടിന് ഓവറോള്‍ കിരീടം

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാടിന് കിരീടം. 48279 പോയിന്റ് നേടിയാണ് പാലക്കാട് ഓവറോള്‍ കിരീടം നേടിയത്. 47097 പോയിന്റുമായി കാസര്‍ഗോഡ് രണ്ടാം സ്ഥാനത്തും 45608 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമെത്തി. ഗണിത ശാസ്ത്രത്തിലും ശാസ്ത്രത്തിലും കണ്ണൂരിനാണ് കിരീടം. ശാസ്ത്രമേളയില്‍ 180 പോയിന്റും ഗണിതത്തില്‍ 316 പോയിന്റുമാണ് കണ്ണൂരിന് ലഭിച്ചത്. ഐടി മേളയില്‍ മലപ്പുറവും സാമൂഹ്യ ശാസ്ത്രമേളയില്‍ തൃശൂരും പ്രവൃത്തിപരിചയമേളയില്‍ പാലക്കാടും ഒന്നാമതെത്തി.

Leave a Reply

Your email address will not be published. Required fields are marked *