സഹകരണ മേഖലയെ തകര്‍ക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു.കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്.എന്നാല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങുന്നില്ല.
വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞ് കിടക്കുന്നു.തീര്‍ത്ഥാടനകാലം പരിഗണിച്ച് ശബരിമലയേയും ഗുരുവായൂരിനേയും ഹര്‍ത്താലില്‍ നിന്ന് ഒ!ഴിവാക്കിയിട്ടുണ്ട്.എവിടേയും അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നിശ്ചയിച്ചിട്ടുള്ള ഓണ്‍ലൈന്‍ പരീക്ഷ, ഒറ്റത്തവണ പരിശോധന, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി. അറിയിച്ചു.ആരോഗ്യ സര്‍വകലാശാല, കാലിക്കറ്റ്, മഹാത്മാഗാന്ധി, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു.
