റിയാദ്: സൗദിയില്‍ വിദേശികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 12 ശതമാനം പുരുഷന്‍മാരും 13.5 ശതമാനം സ്ത്രീകളും വര്‍ധിച്ചതായാണ് കണക്ക്. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സ് ആണ് കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വദേശിവത്കരണമടക്കം വിവിധ നിയമങ്ങള്‍ മൂലം നിരവധി വിദേശികള്‍ തിരികെ നാടുകളിലേക്ക് പോയത് മൂലം സൗദിയില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സിന്റെ കണക്ക് പ്രകാരം സൗദിയിലെ വിദേശികളുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ സൗദിയില്‍ വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 12 ശതമാനം പുരുഷമാരും 13.5 ശതമാനം സ്ത്രീകളും വര്‍ധിച്ചതായാണ് സ്റ്റാറ്ററ്റിക്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ പ്രായക്കാരായ സ്ത്രീപുരുഷന്മാരായ വിദേശികളുടെ മൊത്തം എണ്ണം ഒരുകോടി പതിനാറ് ലക്ഷത്തില്‍ അധികമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 2015 വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഒരു കോടി രണ്ടു ലക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. 12 ശതമാനമായിട്ടാണ് പുരുഷന്മാരായ വിദേശികളുടെ എണ്ണം വര്‍ധിച്ചത്.
അതായത് പതിനാല്‍ ലക്ഷം പുതിയ വിദേശികള്‍ സൗദിയിലേക്ക് കടന്നുവന്നു. 2016 പകുതിയോടെ സൗദിയിലേക്ക് കടന്നുവന്ന വിദേശ സ്ത്രീകളുടെ എണ്ണത്തില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 31 ലക്ഷത്തില്‍ നിന്നും 36 ലക്ഷത്തിലേക്ക് വിദേശ സ്ത്രീകളുടെ എണ്ണം എത്തിയതായും സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തി.
