ദോഹ: ഐബിഎസ്എഫ് ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം. സെമിയില്‍ വെയ്ല്‍സിന്റെ ആന്‍ഡ്രു പഗേറ്റിനോടു 2–7 പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യനായ അദ്വാനിയുടെ പ്രതീക്ഷകള്‍ വെങ്കലത്തില്‍ ഒതുങ്ങിയത്. സ്‌കോര്‍: 14–74, 8–71, 0–87, 78–64, 0–81, 70–37, 7–80, 37–68, 19–74. പതിനഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള അദ്വാനിക്ക് തിരിച്ചടിയായത് തുടര്‍ച്ചായ മത്സര ക്രമമാണ്. നാലു മണിക്കൂര്‍ നീണ്ട ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം സെമിഫൈനല്‍ കളിക്കാനെത്തിയ അദ്വാനിക്ക് വിശ്രമിക്കാന്‍ അധികം സമയം ലഭിച്ചിരുന്നില്ല.
