രണ്ടാം ദിനം ആദ്യ സ്വര്‍ണം പാലക്കാടിന്

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ അശ്വിന്‍ ശങ്കറാണ് സ്വര്‍ണം നേടിയത്. തൊട്ടുപിന്നാലെ ഫലമറിഞ്ഞ സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി എറണാകുളം ഒപ്പമെത്തി. മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനുമോള്‍ തമ്ബിയാണ് എറണാകുളത്തിനായി സ്വര്‍ണം നേടിയത്.

മേളയുടെ രണ്ടാം ദിനമായ ഇന്ന് 21 ഇനങ്ങളില്‍ സ്വര്‍ണമെഡല്‍ പോരാട്ടം നടക്കും. അതിവേഗ താരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റര്‍ മല്‍സരങ്ങളും ഇന്നു നടക്കും.

Leave a Reply

Your email address will not be published. Required fields are marked *