മുംബൈ: ഉച്ചയ്ക്ക് 1.50 ഓടെയാണ് സംഭവം. അഴിച്ചുപണിക്കുശേഷം ഡ്രൈ ഡോക്കില്‍നിന്ന് കടലിലേക്ക് ഇറക്കവെ ഒരുവശത്തേക്കു മറിയുകയായിരുന്നു. ഡോക് ബ്ലോക്ക് സംവിധാനത്തിന്റെ തകരാറാണ് അപകടകാരണം. 14 നാവികരെ ചെറിയ പരുക്കുകളോടെ രക്ഷപെടുത്തി. രണ്ടുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കപ്പലിന് 3850 ടണ്‍ ഭാരം വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. ഉറാന് കപ്പല്‍വേധ മിസൈലുകളും ബറാക്1 ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലുകളും ടോര്‍പ്പിഡോകളും വഹിക്കുന്ന കപ്പലാണിത്. 125 മീറ്റര്‍ നീളമുള്ള കപ്പലിന് 30 നോട്ടിക്കല്‍ മൈല്‍ വേഗമാണുള്ളത്. മണിക്കൂറില്‍ 56 കിലോമീറ്ററാണ് ബ്രഹ്മപുത്ര ക്ലാസ് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റായ ഐഎന്‍എസ് ബത്വയുടെ വേഗം.
