ജയലളിത മരിച്ചതായി അഭ്യൂഹം

തമി!ഴ്‌നാട് മുഖ്യമന്ത്രി ഡോ.ജെ ജയലളിത അന്തരിച്ചതായി തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.68 വയസായിരുന്നു.ഗുരുതരമായ രോഗങ്ങളെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജയലളിതയുടെ മരണത്തെ തുടർന്ന് തമി‍ഴ്നാട്ടിലെങ്ങും സുരക്ഷ വർദ്ധിപ്പിച്ചു.1984-89 കാലഘട്ടത്തിൽ ജയലളിത തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1972-ൽ തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. 1999-ൽ മദ്രാസ് സർവകലാശാല ബഹുമാനപുരസ്സരം ഡോക്ടറേറ്റ് നൽകി ആദരിച്ചു.

ഡോ.ജെ ജയലളിത1948 ഫെബ്രുവരി 24ന് ജനനം.അമ്മയുടെ പിൻപറ്റി പതിനഞ്ചാം വയസ്സിൽ സിനിമയിലേക്ക്.പതിനാറാം വയസ്സിൽ കന്നഡ ചിത്രമായ ചിന്നഡ കൊംബെയിൽ നായിക. എംജിആറിനൊപ്പം അഭിനയജീവിതം ആരംഭിച്ച ജയലളിതയെ അദ്ദേഹത്തോടുള്ള അടുപ്പമാണ് രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. 1980-ൽ എഐഎഡിഎംകെയിൽ അംഗം. പാർട്ടിയിൽ മുറുമുറുപ്പുയർന്നെങ്കിലും എംജിആറിൻ്റെ തണലിൽ വളർന്നു.
മികച്ച പ്രാസംഗികയായ ജയലളിതയെ എംജിആർ പാർട്ടിയുടെ പ്രചാരണച്ചുമതല ഏൽപ്പിച്ചു.ശത്രുക്കൾ കൂടി.. എംജിആർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതോടെ പാർട്ടിയിലെ
അധികാരകേന്ദ്രമായി ജയലളിത.എംജിആറിൻ്റെ മരണം പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചു. എംജിആറിന്റെ ഔദ്യോഗിക ഭാര്യ ജാനകീ രാമചന്ദ്രൻ പാർട്ടിയിൽ അവകാശവാദമുന്നയിച്ചു. 1989ൽ നടന്ന
തെരഞ്ഞെടുപ്പിൽ ഈ പിളർപ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തി.

ഡിഎംകെയുടെ ഭരണകാലത്തിനിടെ പാർട്ടിയെ ജയലളിത തന്റെ അധികാരത്തിനു കീഴിലാക്കി. ജാനകി രാമചന്ദ്രൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതോടെ ജയലളിതക്ക് എതിരാളിയും ഇല്ലാതായി.

1991-ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ചത്തോടെ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി.തുടക്കത്തിൽ അഴിമതി ആരോപണങ്ങളുടെ പരമ്പര തന്നെ ഉണ്ടായി.തോ‍ഴി ശശികലയും വളർത്തുമകനുമെല്ലാം ഇതിന് നാന്ദിയായി.1996ലെ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ പാർട്ടി പരാജയം രുചിച്ചു.അഴിമതികളുടെ പേരിൽ ജയലളിത അറസ്റ്റ് ചെയ്യപ്പെട്ടു. ജയലളിതയ്‌ക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിച്ചു. 2001ലെ തെരഞ്ഞെടുപ്പിൽ ജയലളിത മത്സരിക്കാനായി പത്രിക നൽകിയെങ്കിലും അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന അവർക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചു.എങ്കിലും എഐഡിഎംകെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.
ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നിഷേധിക്കപ്പെട്ട ജയലളിതയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ഫാത്തിമാ ബീവി ക്ഷണിച്ചത് വിവാദമായി. തുടർന്ന് നിയമ യുദ്ധം,പരാജയം.സുപ്രീം കോടതി വിധിയെ തുടർന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
അധികാരം ശരിക്കും ഉപയോഗിച്ച മുഖ്യമന്ത്രിയായിരുന്നു ജയലളിത. മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെയും രണ്ട്
കേന്ദ്രമന്ത്രിമാരെയും അവർ അറസ്റ്റു ചെയ്തത് വിവാദമായി.
കേസുകളും വിധികളുമുണ്ടായെങ്കിലും നിയമയുദ്ധത്തിലൂടെ തന്നെ ജയലളിത വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.

പിന്നീട് കണ്ടത് മറ്റൊരു മുഖ്യമന്ത്രിയെ ആണ്.അമ്മ ബ്രാൻ്റ് തമി‍ഴ്നാട്ടിൽ ഹിറ്റായി.പാവങ്ങൾക്ക് വാരിക്കോരി സഹായം നൽകി ജയലളിത.അതുകൊണ്ടു തന്നെയാണ് അവർ മരിച്ചപ്പോൾ തമി‍ഴ്ജനത ഇങ്ങിനെ കരയുന്നത്.പക്ഷെ അമ്മ നേതൃത്വം നൽകിയ പാർട്ടി ഇന്ന് കാറ്റത്ത് പെട്ട വഞ്ചിയാണ്,കാരണം തനിക്ക് പിന്നിൽ ഒരു നേതാവിനേയും പുരട്ച്ചി തലൈവി വളർത്തിക്കൊണ്ടു വന്നില്ല.ജയലളിതക്കൊപ്പം എഐഎഡിഎംകെ എന്ന പാർട്ടിയും മൺമറയുമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു.പ്രതിസന്ധികളിൽ ധീരയായി ഒറ്റക്ക് നിന്ന് പൊരുതി ഒറ്റക്ക് യാത്രയായിരിക്കുന്നു തമി‍ഴ്നാടിൻ്റെ അമ്മ.

Leave a Reply

Your email address will not be published. Required fields are marked *