ലക്നോ: ഉത്തര്‍പ്രദേശില്‍ കനത്ത മൂടല്‍മഞ്ഞ്. മഞ്ഞിനെത്തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ തടസപ്പെട്ടു. വിമാനങ്ങളും ട്രെയിനുകളും സര്‍വീസ് നിര്‍ത്തി. റോഡ് ഗതാഗതവും തടസപ്പെട്ടു. 25ഓളം ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കിയത്. ഹമഗിരി എക്സ്പ്രസ്, അമര്‍നാഥ് എക്സ്പ്രസ്, ത്രിവേണി എക്സ്പ്രസ്, ബിഹാര്‍ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് സര്‍വീസ് നിര്‍ത്തിയത്. ഇന്‍ഡിഗോയുടെ രണ്ട് വിമാന സര്‍വീസുകളും റദ്ദാക്കി. മറ്റ്ചില വിമാനങ്ങള്‍ക്കൂടി സര്‍വീസ് റദ്ദാക്കുന്നതായി അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. റോഡ് ഗതാഗതവും താറുമാറായി. ദേശീയപാതകളിലടക്കം ഗതാഗതം സ്തംഭിച്ചു.
