വിനീതിന്റെ പോരാട്ട വീര്യം തര്‍ക്കം

കണ്ണൂര്‍: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമായ കണ്ണൂര്‍ സ്വദേശി സികെ വിനീതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലെ ആര്‍എസ്എസ്സിപിഎം യുവജനപോരാളികളുടെ അവകാശത്തര്‍ക്കം.കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതിന്റെ പോരാട്ട വീര്യത്തിന് കരുത്താകുന്നതെന്ന് പറഞ്ഞ് സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്‌ബോള്‍ ,ഭാരതാംബയുടെ പൊന്നോമന പുത്രനായ വിനീതിന്റെ സംഘപരിവാര്‍ രാഷ്ട്രീയ പാരമ്ബര്യമാണ് കണ്ണൂര്‍ അമ്ബാടിമുക്ക് എന്ന ആര്‍എസ്എസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ പറയുന്നത്.
കണ്ണൂര്‍ എസ്എന്‍ കോളേജില്‍ വിനീത് 2008 ല്‍ എബിവിപി ചെയര്‍മാനായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസിന്റെ അവകാശവാദം.ഇരുവശത്തും അണികള്‍ ചേര്‍ന്നതോടെ അവകാശപ്പോരാട്ടം ചൂടുപിടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *