തിരുവനന്തപുരം: അഴിമതിയെകുറിച്ചു വിവരം നല്‍കുന്നതിനായി വിജിലന്‍സ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. Ar-i-sin-g K-er-a-l-a, W-h-i-stl-e Now എന്നീ പേരുകളിലാണ് മൊബൈല്‍ ആപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അന്താരാഷ്ര്ട അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയത്. അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിനായി പ്രയത്‌നിച്ച വ്യക്തികള്‍ക്ക് സംസ്ഥാനതല ണവശേെഹല B-low-er Aw-ar-d ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു കോടിയിലധികം രൂപയ്ക്കുമേലുള്ള അഴിമതി വെളിച്ചത്തു കൊണ്ടുവരികയും അത്തരം അഴിമതി നടത്തിയവര്‍ക്കെതിരെ ഫലപ്രദമായ നിയമനടപടി എടുക്കുവാന്‍ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്ന വ്യക്തികള്‍ക്കാണു പുരസ്‌കാരം നല്‍കുന്നത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ആണ് ഈ അവാര്‍ഡ് നല്‍കുക.
