കോടതികളിലെ മാധ്യമ വിലക്ക്: ഗവര്‍ണര്‍ ഇടപെടും

തിരുവനന്തപുരം: കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച പ്രശ്‌നത്തിന്
പരിഹാരമാവാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ പി സദാശിവം ഇടപെടല്‍ നടത്തുന്നു.
കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഒരു വിഭാഗം അഭിഭാഷകര്‍
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സാഹചര്യം മാധ്യമ ഉടമകളുടെയും
ജീവനക്കാരുടെയും പ്രതിനിധികള്‍ ഗവര്‍ണറുടെ
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കോടതി വാര്‍ത്തകള്‍ ഈ സാഹചര്യത്തില്‍
ജനങ്ങളിലെത്തുന്നില്ലെന്നത് ഗൗരവതരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *