ആലപ്പുഴ: ലാവ്ലിന് കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വി.എസിനെ കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പുകഴത്തിയാണ് സംസാരിച്ചത്.
കരുത്തനായ നേതാവാണ് പിണറായിയെന്നും ശക്തനായ ഭരണാധികാരിയെന്ന് തെളിയിച്ച നേതാവാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോഴത്തെ പോലീസ് നയത്തെ കുറിച്ച് ആക്ഷേപമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
