നദീറിനെ വിട്ടയച്ചു

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്ത കെ.പി.നദീറിനെ വിട്ടയച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് വിട്ടയച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് നദീറിനെ കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായതോടെയാണ് വിട്ടയച്ചത്.

 

നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംശയത്തിന്റെ പേരില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *