സിദ്ധു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിജെപി വിട്ട മുന്‍ എംപിയും ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിംഗ് സിദ്ധു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സിദ്ധുവിന്റെ പുതിയ പാര്‍ട്ടിയായ ആവസെ പഞ്ചാബ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ ലയിക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. സിദ്ധുവിന്റെ ഭാര്യ നവ്‌ജ്യോത് കൗറും ബിജെപി അംഗത്വം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

 

ബിജെപി വിട്ട സിദ്ധു പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രചാരണങ്ങള്‍. എന്നാല്‍ എഎപിയുമായി ധാരണയില്‍ എത്താതെ വന്നതോടെയാണ് സിദ്ധു കോണ്‍ഗ്രസുമായി അടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *