കരീന കപൂര്‍ സെയ്ഫ് അലിഖാന്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

മുംബൈ: താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ്. തൈമുര്‍ അലി ഖാന്‍ പട്ടൗടി എന്നാണ് കുഞ്ഞിന്റെ പേര്. സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹറാണ് ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. മുംബൈയിലെ ബ്രച്ച് കാന്‍ഡി ആശുപത്രിയില്‍ രാവിലെ ഏഴിനായിരുന്നു സുഖപ്രസവം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ പിന്തുണയ്ക്കും സ്‌നേഹത്തിനും മാദ്ധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ദമ്പതികള്‍ നന്ദി അറിയിച്ചു. എല്ലാവര്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് പുതുവത്സരാശംസകളും അവര്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *