പത്തനംതിട്ട ശബരിമല പാതയില്‍ നിലക്കലില്‍ നിയന്ത്രണംവിട്ട കാര്‍ മണ്‍തിട്ടയിലിടിച്ച് അപകടത്തില്‍പെട്ടു. അപകടത്തില്‍ അയ്യപ്പഭക്ത മരിച്ചു. കോട്ടയം തിരുവാര്‍പ്പ് സ്വദേശിനി വിജയകുമാരി 58 ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന 4 വയസുള്ള കുട്ടി അദ്വൈത് അടക്കം 5 പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സെഫ് സോണ്‍ അധികൃതരും പോലീസും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 ഓടെയാണ് അപകടം നടന്നത്.
