പൈലറ്റ് ഇറങ്ങിപ്പോയി; വിമാന യാത്ര മുടങ്ങി

നെടുമ്പാശേരി: പറക്കല്‍ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയതിനെ തുടര്‍ന്നു വിമാനത്തിന്റെ തുടര്‍യാത്ര മുടങ്ങി. ദുബായില്‍ നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ പൈലറ്റാണ് ഡ്യൂട്ടി സമയം കഴിഞ്ഞെന്ന കാരണത്താല്‍ ഇറങ്ങിപ്പോയത്. ഇതേത്തുടര്‍ന്നു വിമാനം കോഴിക്കോട്ടേക്ക് പോയിട്ടില്ല. കോഴിക്കോട് കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇറങ്ങേണ്ട വിമാനം മുടല്‍മഞ്ഞു മൂലം നെടുമ്പാശേരിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഗള്‍ഫ് മേഖലയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന നാല് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഷാര്‍ജ, ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് കൊച്ചിയില്‍ ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *