മലപ്പുറം: മലപ്പുറം ജില്ലയില്‍ സി പി എമ്മില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഏറെ നിലനില്‍ക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ഏരിയാ സെക്രട്ടറിക്കടക്കം നടപടി വരുന്നു. പി.വി. അന്‍വര്‍ എംഎല്‍എയെ പരസ്യമായി എതിര്‍ത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയാണ് അച്ചടക്കനടപടിക്ക് സിപിഎം നീക്കം നടക്കുന്നത്. പി.വി.അന്‍വറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെയാണ് നടപടിക്ക് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഏടക്കര ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.ആര്. ജയചന്ദ്രനെ മാറ്റും. ജില്ലാ സെക്രട്ടേറിയറ്റംഗം എം.വി. ഷൗക്കത്തലിക്ക് ചുമതല നല്‍കുമെന്നാണ് സൂചന. ഏരിയ സെന്റര്‍ അംഗങ്ങളായ മൂന്നുപേരെ പരസ്യമായി ശാസിക്കാനും തീരുമാനമുണ്ട്. സിപിഎം സ്വതന്ത്രനായാണ് പി.വി.അന്‍വര്‍ നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയത്. എന്നാല്‍ സി പി എം കടുത്ത നടപടകളിലേക്ക് പോകില്ലെന്നാണ് നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ പറയുന്നത്. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയവരടക്കം നിരവദി പേര് സി പി ഐയിലേക്ക് പോയിരുന്നു. ഇനിയും ഇത്തരത്തിലുളള കടുത്ത നടപടിയിലേക്ക് നീങ്ങിയാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് സി പി എമ്മിലെ തന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം
