കടം വീട്ടാന്‍ പെണ്‍കുഞ്ഞിനെ പതിനായിരം ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് മൂന്ന് വര്‍ഷം തടവും നാടുകടത്തലും

അബൂദാബി: കടം വീട്ടാന്‍ പെണ്‍കുഞ്ഞിനെ പതിനായിരം ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് മൂന്ന് വര്‍ഷം തടവ്. അബൂദാബി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായാല്‍ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇടനിലക്കാരനൊപ്പമാണ് ഏഷ്യന്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വനിത പോലീസ് കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തിയാണ് ഇരുവരേയും കുടുക്കിയത്. കുഞ്ഞിനെ കൈമാറിയ ഉടനെ പോലീസ് യുവതിയേയും ഇടനിലക്കാരനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ യുവതി കുറ്റം നിഷേധിച്ചിരുന്നു. പണം വാങ്ങിയ ശേഷം കുഞ്ഞുമായി കടന്നുകളയാനായിരുന്നു താന്‍ പദ്ധതിയിട്ടിരുന്നതെന്നും യുവതി കോടതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *