മന്ത്രി എം എം മണിക്ക് കരിങ്കൊടി

കൊച്ചി: കോടതി വിധിക്ക് പിന്നാലെ മന്ത്രി എം എം മണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം. കളമേശിര പത്തടിപ്പാലത്തും എറണാകുളം ടൗണ്‍ ഹാളിനു മുന്നിലുമാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെ എസ് യുവിന്റെയും നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം നടന്നത്.
തടയാനെത്തിയ സി പി എം പ്രവര്‍ത്തകരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേല്‍ക്കുകയും ചെയ്തു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ മന്ത്രിക്ക് നേരെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *