വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയല്ല

ബാഴ്‌സലോണ: ഫുട്‌ബോള്‍ കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയല്ലെന്ന് ബാഴ്‌സലോണ താരം നെയ്മര്‍. ഫിഫയുടെ ബാലന്‍ദ്യോര്‍ പരസ്‌കാരം കിട്ടിയില്ല എന്നതു കൊണ്ട് താന്‍ മരിക്കാനൊന്നും പോകുന്നില്ലെന്നും നെയ്മര്‍ പറഞ്ഞു. ലാ ലിഗയുടെ ഒദ്യോഗിക വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്. ബാലന്‍ദ്യോര്‍ പുരസ്‌കാരം ഏതൊരു ഫുട്‌ബോള്‍ താരവും ഏറ്റവംു വിലമതിക്കുന്നതാണെന്നും എന്നാല്‍ ആ പുരസ്‌കാരം ലഭിച്ചില്ല എന്നതുകൊണ്ട് നിരാശപ്പെടാന്‍ താനില്ലെന്നുമാണ് നെയ്മര്‍ വ്യക്തമാക്കിയത്. ഇത്തവണത്തെ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിനുലഌചുരുക്ക പട്ടികയിലെ ആദ്യമൂന്നില്‍ സ്ഥാനംപിടിക്കാന്‍ നെയ്മറിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഫൈനലിസ്റ്റുകളുടെ പട്ടിക വരെയെത്തിയെങ്കിലും അവസാനനിമിഷം സഹതാരം മെസ്സി പുരസ്‌കാര ജേതാവാകുകയായിരുന്നു. ഇപ്പോള്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അത് മുന്നോട്ടും അങ്ങനെതന്നെയായിരിക്കുമെന്നും നെയ്മര്‍ വ്യക്തമാക്കി. ലാ ലിഗയില്‍ തനിക്കും ടീമിനും ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും നെയ്മര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *