എംഎം മണിക്ക് സിപിഐയുടെ പിന്തുണ

കാഞ്ഞങ്ങാട്: എംഎം മണിക്ക് പൂര്‍ണ പിന്തുണയുമായി സിപിഐയും രംഗത്ത് വന്നു. എംഎം മണി മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാഞ്ഞങ്ങാട് പറഞ്ഞു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

302ാം വകുപ്പ് പ്രകാരം കൊലക്കേസില്‍ പ്രതിയായി എന്നകാരണത്താല്‍ ഒരാള്‍ കൊലയാളിയാവണമെന്നില്ല. എംഎം മണി മന്ത്രി സ്ഥാനത്ത് വരുമ്‌ബോള്‍ തന്നെ നിലവിലുണ്ടായിരുന്ന കേസാണിത്. ഇപ്പോഴും ആസ്ഥിതി തുടരുകയാണ്. കോടതി നിയമപ്രകാരം അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷംമാത്രമേ കുറ്റക്കാരനാണോ എന്ന് വ്യക്തമാവു എന്നും കാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *