തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. ആഴ്ചയില്‍ ഒരു ദിവസം പോലീസ് സ്റ്റേഷനുകളില്‍ യോഗ പരിശീലിക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവ്.
തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം തുടങ്ങി ഏഴു ജില്ലകളില്‍ ഡിജിപിയുടെ ഉത്തരവ് നടപ്പാക്കി തുടങ്ങിയതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരുടെ സ്ഥാപനങ്ങളില്‍ നിന്നുളള ട്രെയിനര്‍മാരും പോലീസ് ട്രെയിനര്‍മാരുമാണ് യോഗ പരിശീലിപ്പിക്കുന്നത്.
സ്റ്റേഷനുകളിലെ എസ്ഐമാര്‍ക്കാണ് ഇതിന്റെ ചുമതല. എല്ലാ ഓഫിസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ആരോഗ്യ പരിപാലത്തിന്റെ ഭാഗമായാണ് പരിശീലനമെന്നാണ് ഔദ്യോഗിക വിശദീകരണം.
