ഉണ്ണിത്താന് മറുപടിയുമായി മുരളീധരന്‍

തിരുവനന്തപുരം: തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വീട്ടുകാര്‍ അഭിപ്രായം പറയുന്നിടത്ത് കുശിനിക്കാരന് സ്ഥാനമില്ലെന്ന് ഉണ്ണിത്താനെ കളിയാക്കി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടത് കെപിസിസി അധ്യക്ഷനാണ്. താന്‍ ഉന്നയിച്ച വിമര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇന്ന് ഇടതുപക്ഷമായി മാറിയിരിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞതോടെയാണ് വാക്‌പോര് തുടങ്ങിയത്. മാധ്യമശ്രദ്ധേ കിട്ടാനാണ് ഇതെല്ലാം പറയുന്നതെന്നും കെ.കരുണാകരന്‍ അനുസ്മരണത്തില്‍ പോലും പങ്കെടുക്കാത്ത ആളാണ് മുരളിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചടിച്ചു. ഇതിന് മറുപടിയായാണ് മുരളി ഇന്ന് രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *