ചരിത്ര പരീക്ഷയ്ക്കു പി എസ് സി തയാറെടുക്കുന്നു

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ ഉദ്യോഗാര്‍ഥികളുടെ എണ്ണം കൊണ്ട് പുതു ചരിത്രം കുറിക്കുന്നു. പരീക്ഷയെഴുതാന്‍ അപേക്ഷിച്ചത് 17,97,091 ഉദ്യോഗാര്‍ഥികള്‍. കഴിഞ്ഞ 28ന് രാത്രി 12 വരെയായിരുന്നു എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി പിഎസ്സി സമയം അനുവദിച്ചിരുന്നത്.

തിരുവനന്തപുരം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം അപേക്ഷകര്‍– 2,29101 പേര്‍. എറണാകുളം– 1,99996, കോട്ടയം– 1,14695, കൊല്ലം– 1,13488, തൃശൂര്‍– 1,61625, മലപ്പുറം–1,69284, പാലക്കാട്– 1,48934, കോഴിക്കോട് – 1,66069, കണ്ണൂര്‍– 1,24482, വയനാട് –58113, കാസര്‍ഗോഡ്– 64236, ഇടുക്കി– 74912, പത്തനംതിട്ട– 80393, ആലപ്പുഴ– 88763 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണം.

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷയ്ക്ക് തയാറെടുക്കുകയാണ് കേരള പബഌക് സര്‍വീസ് കമ്മീഷന്‍. കഴിഞ്ഞ ഒക്ടോബര്‍ 22ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയായിരുന്നു ഇതുവരെ പിഎസ്സി നടത്തിയ പരീക്ഷകളില്‍ ഏറ്റവും വലുത്. 6,34,283 ഉദ്യോഗാര്‍ഥികളായിരുന്നു ഇതിനായി അപേക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *