ഭവന വായ്പയില്‍ ഇളവ്

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഭവന വായ്പയില്‍ ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പതു ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കു നാലു ശതമാനം പലിശ ഇളവും 12 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് മൂന്നു ശതമാനം പലിശയിളവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ബാങ്കിംഗ് ഇടപാടുകള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികളുടെ ചികിത്സാസഹായം ആറായിരം രൂപയായി വര്‍ധിപ്പിച്ചു. ഗര്‍ഭിണികളുടെ ആശുപത്രി പരിചരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ആറായിം രൂപ നല്‍കും. തുക ഗര്‍ഭിണികളുടെ അക്കൗണ്ടിലേക്കു മാറ്റും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗര്‍ഭിണികള്‍ക്ക് ആശ്വാസകരമായ നടപടി പ്രഖ്യാപിച്ചത്. ചെറുകിട കച്ചവടക്കാര്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചു. ചെറുകിട സംരഭങ്ങളുടെ വായ്പകള്‍ക്ക് രണ്ടു കോടിയുടെ സര്‍ക്കാര്‍ ഗാരന്റിയും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *