ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രാബല്യത്തിലായി. നേരത്തെ ജിയോ വെല്‍ക്കം ഓഫര്‍ കഴിഞ്ഞ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഓഫര്‍. നിലവിലെ ഉപയോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു ജി ബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്ന് നേരത്തെ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഒരു ദിവസം സൗജന്യമായി ഉപയോഗിക്കാവുന്ന ഡാറ്റാ പരിധി നാല് ജി ബിയില്‍ നിന്ന് ഒന്നായി കുറയും. ഒരു ജി ബിക്ക് ശേഷം 51 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് ജി ബി ഡാറ്റാ അധികം ലഭിക്കും. 301 രൂപക്ക് ആറ് ജി ബിയും. മാര്‍ച്ച് 31 വരെയാണ് ഈ ഓഫര്‍.
