കോഴയും ലൈംഗിക സ്വാധീനവുമെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തിന് പിന്നിലെ കോഴക്കഥകള്‍ പുറത്തു വരുന്നു. കോഴിക്കോട് സ്വദേശിയായ നൃത്താധ്യാപകന്‍ ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് നേരിട്ടും പിന്നീട് ഫോണിലും നടത്തിയ വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. എട്ടാം സ്ഥാനത്തുള്ള ശിഷ്യയെ ആദ്യ സ്ഥാനത്തെത്തിക്കാന്‍ തിരുവനന്തപുരത്തെ വിധികര്‍ത്താക്കള്‍ 1.75 ലക്ഷം രൂപ കൊടുത്തതായാണ് വെളിപ്പെടുത്തല്‍. ശാസ്ത്രീയ നൃത്തങ്ങളില്‍ ഉപജില്ലാതലം മുതല്‍ സംസ്ഥാന തലം വരെ കോഴയുടെ സ്വാധീനമുണ്ടെന്നും വെളിപ്പെടുത്തലിലുണ്ട്. 2015ലെ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ ജഡ്ജിംഗ് പാനലിലെത്താന്‍ കണ്ണൂരെ നൃത്താധ്യാപിക അധ്യാപക സംഘടനാ നേതാവിനെ ലൈംഗികമായി സ്വാധനിച്ചെന്നും വെളിപ്പെടുത്തലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *