ബജറ്റ് അവതരണം കടുത്ത വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിമൂലം സംസ്ഥാനത്ത് വന്‍ സാമ്പത്തിക മുരടിപ്പാണ് അനുഭവെപ്പടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിെന്റ വരുമാന നഷ്ടം 700കോടി രൂപയാണ്. നോട്ടു നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം മാത്രം ചെലവിനത്തില്‍ 1000 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. നോട്ട് പ്രതിസന്ധി മൂലം പദ്ധതി പ്രവര്‍ത്തനങ്ങളും പൊതുമരാമത്ത് പണികളും നിലച്ചിരിക്കുകയാണ്. പ്രതിസന്ധി നേരിടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരും. എന്നാല്‍ പദ്ധതികളൊന്നും വെട്ടിച്ചുരുക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

നികുതി വളര്‍ച്ചാ നിരക്ക് 20 ശതമാനമാക്കി ഉയര്‍ത്തും. ചരക്കു സേവന നികുതി വഴി ലഭിക്കുന്ന വരുമാനത്തോടൊപ്പം കിഫ്ബി (കേരള ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) കൂടി യാഥാര്‍ഥ്യമാക്കി പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാമെന്നാണ് പ്രതീക്ഷയെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *