ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ്, രജിസ്ട്രേഷന് നിരക്കുകള്‍ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50–ല്‍ നിന്ന് 200 രൂപയായാണ് വര്‍ധിപ്പിച്ചത്. ഡ്രൈവിംഗ് സ്കൂളുകളുടെ രജിസ്ട്രേഷന് നിരക്ക് 2500–ല്‍ നിന്ന് 10,000 രൂപയാക്കിയും വര്‍ധിപ്പിച്ചു. ഇറക്കുമതി ചെയ്ത ബൈക്കുകളുടേയും കാറുകളുടെയും രജിസ്ട്രേഷന് തുകയും വര്‍ധിപ്പിച്ചു. ബൈക്കിന്റേത് 200–ല്‍ നിന്ന് 1,500 ആയും കാറുകളുടേത് 5,000 രൂപയ്ക്കു മുകളിലേക്കുമാണ് കൂടിയത്.
