നവജാത ഇരട്ടക്കുട്ടികളില്‍ ഒരാളെ കാണാതായി

ന്യൂഡല്‍ഹി: ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍നിന്നു നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ പോലീസിനു നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം 22ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍നിന്നു കുട്ടികളെ കാണാതായെന്നാണു യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

ഇരട്ടക്കുട്ടികളെയാണ് പ്രസവിച്ചതെങ്കിലും ഒരു കുട്ടിയെ മാത്രമാണ് മാതാവിനു കൈമാറിയത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ ഇരട്ടക്കുട്ടികളാണെന്നു വ്യക്തമായിരുന്നതായി പരാതിക്കാരിയും ഒഡീഷ സ്വദേശിയുമായ ഹേമലത പറയുന്നു.

ഇരട്ടക്കുട്ടികളാണെന്നു വ്യക്തമാക്കി ഡോക്ടര്‍ നല്‍കിയ കുറിപ്പും പരാതിക്കാരി ഹാജരാക്കിയിട്ടുണ്ട്. 27ന് പരാതി നല്‍കിയിട്ടും ഇതേവരെ പോലീസ് നടപടിയെടുത്തില്ലെന്നും വനിതാ കമ്മിഷനു ഹേമലത നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *