വിദ്യാര്‍ഥി ജീവനൊടുക്കി

ഹൈദരാബാദ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ഇഫ്ഹാം ടാലന്റ് സ്‌കൂളിലാണ് സംഭവം. മിര്‍സ സല്‍മാന്‍ ബെയ്ഗ് എന്ന വിദ്യാര്‍ഥിയാണ് വീട്ടിലെത്തി ജീവനൊടുക്കിയത്. സ്‌കൂളില്‍ ഫീസ് ഒടുക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കു മുന്നില്‍വച്ച് അപമാനിച്ചതിന്റെ ദുഖത്തിലാണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് ആരോപണം. സ്‌കൂള്‍ അധികൃതര്‍ മിര്‍സ സല്‍മാന്റെ പാന്റ്‌സ് അഴിപ്പിച്ചശേഷം മറ്റുകുട്ടികള്‍ക്കൊപ്പം ഇരുത്തിയെന്ന് സഹോദരന്‍ ബഷീര്‍ പറയുന്നു. കുട്ടി ജീവനൊടുക്കിയതിനെ തുടര്‍ന്നു മിര്‍സ സല്‍മാന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്‍മേലാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാജാ സൈനുലബ്ദീനെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ പരിശോധന നടത്തിയ പോലീസ് രേഖകള്‍ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *