നടന്നതു തൃപ്തികരമായ കാര്യങ്ങള്‍; തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്ന് വി എസ

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ(എം) നേതാവു വി എസ് അച്യുതാനന്ദനെതിരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നു സൂചന. കേന്ദ്രകമ്മിറ്റിയില്‍ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നും തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും വി എസ് അച്യുതാനന്ദന്‍ മാദ്ധ്യമങ്ങളോടു പ്രതികരിച്ചു.
പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച പൂര്‍ത്തിയായി. വൈകിട്ടു സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളെ കാണുമെന്നാണു വിവരം. നിരവധി തവണ അച്ചടക്ക നടപടിക്കു വിധേയനായ വ്യക്തിയാണ് അച്യുതാനന്ദന്‍. എന്നാല്‍, അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടപടി എടുക്കില്ലെന്നാണു പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *