ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സേനയില്‍ ചേരാന്‍ സൗജന്യ പരിശീലനം

തിരുവനന്തപുരം: കരനാവികവ്യോമസേന, അര്‍ദ്ധസൈനിക, പോലീസ് വിഭാഗങ്ങളിലെ വിവിധ തസ്തികകളില്‍ നിയമനത്തിന് ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രീറിക്രൂട്ട്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ 1825 വയസ് പ്രായത്തിനിടയിലുള്ളവരില്‍ നിന്നും തെരഞ്ഞെടുത്ത 200 പേര്‍ക്കാണ് പരിശീലനം. കുറഞ്ഞത് 167 സെന്റീമിറ്റര്‍ ഉയരവും പ്ലസ്ടു യോഗ്യതയും ഉള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യുവിന് ഹാജരാകണം. ഇന്റര്‍വ്യു നടക്കുന്ന തീയതി, സമയം, സ്ഥലം, ഉദ്യോഗാര്‍ത്ഥിയുടെ ജില്ല എന്നിവ ക്രമത്തില്‍ ചുവടെ. ജനുവരി ആറ് രാവിലെ ഒമ്പത് മണിഅധ്യാപക ഭവന്‍ തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍), ജനുവരി ഒമ്പത് എം.എസ്.പി. സ്‌പോര്‍ട്‌സ് ഗ്രൗണ്ട്, മലപ്പുറം (മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലുള്ളവര്‍), ജനുവരി 10 പി.ആര്‍.റ്റി.സി, സിവില്‍ സ്റ്റേഷന് സമീപം, കോഴിക്കോട് (കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍), ജനുവരി 12 എം.ഇ.എസ്. ഹാള്‍, കലൂര്‍, എറണാകുളം (ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവര്‍) പരിശീലന പരിപാടിയില്‍ കായികക്ഷമത, എഴുത്തുപരീക്ഷ, ഇന്റര്‍വ്യു തുടങ്ങിയവ പ്രാപ്തമാക്കുന്ന പരിശീലനവും, വ്യക്തിത്വ വികസനം, നിയമബോധവത്ക്കരണം, പ്രഥമശുശ്രൂഷ എന്നിവയ്ക്കുള്ള ക്ലാസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 04712302090, 9447469280, 9447546617.

Leave a Reply

Your email address will not be published. Required fields are marked *