സാഹിത്യശില്പശാല

തിരുവനന്തപുരം: സാഹിത്യതല്‍പരരായ പട്ടിക വിഭാഗക്കാര്‍ക്ക് സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗവാസനയെ പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. സാഹിത്യാഭിരുചിയുള്ള 40 വയസില്‍ താഴെ പ്രായമുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. മറ്റു വിഭാഗത്തില്‍പെട്ട അഞ്ചു പേരെയും ശില്പശാലയില്‍ പങ്കെടുപ്പിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷകന്റെ പ്രസിദ്ധീകരിച്ച/പ്രസിദ്ധീകരണയോഗ്യമായ ഒരു സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം വിലാസത്തില്‍ ജനുവരി 15 വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പായി അയച്ചു നല്‍കണം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. മുന്‍വര്‍ഷങ്ങളില്‍ പങ്കെടുത്തവര്‍ സാഹിത്യശില്പശാലയില്‍ അപേക്ഷിക്കേണ്ടതില്ല. വിശദാംശവും അപേക്ഷ ഫോറവും ംംം.രെററ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. ഫോണ്‍ : 04712737218, 2315375.

Leave a Reply

Your email address will not be published. Required fields are marked *