നിശാക്ലബ് ആക്രമണം; മുഖ്യപ്രതി പിടിയില്‍

ഇസ്താംബുള്‍: പുതുവര്‍ഷ ആഘോഷത്തിനിടെ തുര്‍ക്കിയിലെ നിശാ ക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് ഇസ്താംബുളിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നും തിങ്കളാഴ്ച പിടിയിലായത്.

ഇയാള്‍ക്കൊപ്പം കിര്‍ഗിസ് വംശജരായ ഒരു പുരുഷനും മൂന്നു സ്ത്രീകളും ഉള്‍പ്പെടെ നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്താംബുളിലെ റെയ്‌ന നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി ക്ലബിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് തീവ്രവാദ സംഘടനയായ ദാഇഷ് ഏറ്റെടുത്തിരുന്നു. സിറിയയിലെ തുര്‍ക്കി പട്ടാളം നടത്തുന്ന ഇടപെടലിനുള്ള പ്രതികാരമായാണ് ആക്രമണമെന്നാണ് സംഘടനയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *