മോചനദ്രവ്യം ആവശ്യപ്പെട്ടയാള്‍ അറസറ്റില്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍നിന്നു കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടയാള്‍ അറസറ്റില്‍. നജീബിന്റെ കുടുംബാംഗങ്ങളോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടയാളെ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചില്‍നിന്നാണ് അറസ്റ്റു ചെയ്തത്. നജീബിന്റെ തിരോധാനം അന്വേഷിക്കുന്ന ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്.

നജീബ് അഹമ്മദ് തന്റെ കസ്റ്റഡിയിലാണെന്നും മോചനദ്രവ്യം ഉടന്‍ കൈമാറണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. കഴി!ഞ്ഞ ഒക്ടോബര്‍ 15ന് രാത്രിയാണ് നജീബ് അഹമ്മദിനെ ജെഎന്‍യു ഹോസ്റ്റലില്‍നിന്നു കാണാതായത്. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം നജീബിനെ അന്വേഷിക്കുന്നതിനിടയിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *