കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ പ്രതിസന്ധിയെ കുറിച്ച് പിണറായി വിജയന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍ഗണനാ പട്ടികയില്‍ പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *