ആധുനിക യുദ്ധ വിമാനവുമായി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യ ആധുനിക യുദ്ധവിമാനം പുറത്തിറക്കി. യെമനില്‍ വിഘടനവാദികളുമായുള്ള യുദ്ധം ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പിന്നിട്ടതോടെയാണ് സൗദി പുതിയ യുദ്ധ വിമാനം പ്രദര്‍ശിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ നിര്‍മിതിയായ എഫ്15എസ്എ വിമാനം ബുധനാഴ്ച തലസ്ഥാനമായ റിയാദിലാണ് അവതരിപ്പിച്ചത്.

കിങ് ഫൈസല്‍ എയര്‍ അക്കാദമിയുടെ 50ാം വാര്‍ഷികവും ബിരുദാനത്തിനോടുബന്ധിച്ചുമായി നടന്ന ചടങ്ങിലാണ് വിമാനം അവതരിപ്പിച്ചത്. സല്‍മാന്‍ രാജാവും അദ്ദേഹത്തിന്റെ മകനും രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ചടങ്ങ് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീര്‍ ചടങ്ങില്‍ സംബന്ധിച്ചു.
യെമനില്‍ നടക്കുന്ന യുദ്ധത്തില്‍ സുഡാനും സൗദി സഖ്യത്തിന്റെ ഭാഗമാണ്.

യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അനുയായികളായ ഹൂതി വിമതര്‍ ഇറാന്‍ പിന്തുണയോടെയാണ് സൗദിയുമായി യുദ്ധം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *