തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന നീതി നിഷേധത്തിനെതിരെ സംസ്ഥാന സര്‍ക്കാരും പോലീസും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോളേജ് മാനേജ്‌മെന്റ് തെറ്റ് തിരുത്താന്‍ തയാറാകണമെന്നു പറഞ്ഞ കാനം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
അക്കാദമിയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും കാനത്തിനൊപ്പമുണ്ടായിരുന്നു.
